Thursday, 20 March 2014

ദുബായിലെ ബുര്ജ് ഖലീഫ അപ്രത്യക്ഷമാകുന്നു



   ദുബൈ: ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്ജ് ഖലീഫ അപ്രത്യക്ഷമാകുന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ നെറ്റ് വര്ക്കിംങ്ങ് സൈറ്റുകളില്‍ വന്‍ ഹിറ്റാണ്. കഴിഞ്ഞ ദിവസം പെയ്ത കനത്ത മഴയില്‍ ബുര്ജ് ഖലീഫ അപ്രത്യക്ഷമാകുന്ന വീഡിയോയാണ് വന്‍ തോതില്‍ പ്രചരിക്കുന്നത്. 

ലോകത്തിലെ ഏറ്റവും ഉയരമുള്ള കെട്ടിടമായ ദുബായിലെ ബുര്ജ് ഖലീഫ അപ്രത്യക്ഷമാകുന്ന ദൃശ്യമാണ് വീഡിയോയില്‍ പകര്ത്തി യത്. കഴിഞ്ഞ ദിവസം രാത്രിയുണ്ടായ കനത്ത മഴയില്‍ പ്രകൃതി തന്നെയാണ് ഈ മായാജാലം കാട്ടിയത്. ബുര്ജ് ഖലീഫ ഉള്‍പ്പെടുന്ന ഡൗണ്‍ ടൗണ്‍ ദുബായിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുമ്പോള്‍ യാദൃശ്കിമായി ഇത് ലഭിക്കുകയായിരുന്നു. ആദ്യം ബുര്ജ് ഖലീഫയുടെ താഴ്ഭാഗവും പിന്നീട് ഈ വമ്പന്‍ കെട്ടിടം തന്നെയും അപ്രത്യക്ഷമാകുന്ന വ്യത്യസ്ത കാഴ്ചയാണ് യൂ ട്യൂബില്‍ അപ് ലോഡ് ചെയ്തിരിക്കുന്നത്. 

Sultan Bin Mejren എന്ന അക്കൗണ്ടിലാണ് ഇത് യൂടൂബില്‍ പോസ്റ്റ് ചെയ്തത്. ബുര്ജ് ഖലീഫ അപ്രത്യക്ഷമാകുന്നു എന്ന പേരില്‍ ഇപ്പോള്‍ സോഷ്യല്‍ നെറ്റ് വര്‍ക്കിങ്ങ് സൈറ്റുകളില്‍ ഈ വീഡിയോ വന്‍ തോതിലാണ് പ്രചരിക്കുന്നത്.

No comments:

Post a Comment